S Pavamani
Producer
1932 ഡിസംബര്‍ 31നു് സാമുവേല്‍ ജെ പാവമണിയുടെയും ആലീസിന്റെയും മകനായി കോഴിക്കോട്ട് ജനിച്ചു. മലബാര്‍ ക്രിസ്ത്യന്‍ ഹൈസ്ക്കൂളില്‍ നിന്നും മെട്രിക്കുലേഷന്‍ പാസ്സായി.
1959ലാണു് പാവമണി സിനിമാവിതരണ രംഗത്തെത്തിയതു്. ഹിന്ദി ചിത്രങ്ങള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു തുടക്കം. 1972ല്‍ പ്രതാപ്ചിത്ര വിതരണ രംഗത്തെത്തി. വിവിധ ഭാഷകളിലായി ധാരാളം ചിത്രങ്ങള്‍ വിതരണം ചെയ്തു. 1975ല്‍ പ്രതാപ്ചിത്ര എന്ന ബാനറില്‍ പാവമണി നിര്മ്മാണകമ്പനി ആരംഭിച്ചു. അയോദ്ധ്യയായിരുന്നു ആദ്യ ചിത്രം. തുടര്‍ന്നു് ആയിരം ജന്മങ്ങള്, അപരാധി, വിളക്കും വെളിച്ചവും, പൊന്നും പൂവും, അശ്വരഥം, കളിയില്‍ അല്പം കാര്യം, ഉയരങ്ങളില്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1978ല്‍ ആള് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ സ്ഥാപിത ജനറല്‍ സെക്രട്ടറിയായി പാവമണിയെ തിരഞ്ഞെടുത്തു. സ്റ്റിയറിംഗ് കമ്മറ്റിയുടെ ജെയിന്റ് കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ടു്.
ഭാര്യ ഷെര്‍ളി പാവമണി. മക്കള്‍ പ്രതാപ് എസ് പാവമണി, ഷീബ. ഛായാഗ്രാഹകന്‍ ജയാന്‍ വിന്‍സന്റ് മരുമകനാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 12
Available Web Series : 0
Available Short Movies : 0
Relevant Articles